ഡ്രൈവർ ഉറങ്ങിപ്പോയി,താമരശ്ശേരി ചുരത്തിൽ ബസ് അപകടത്തിൽ പെട്ടു,വൻദുരന്തം ഒ‍ഴിവായത് ഭാഗ്യം കൊണ്ട് മാത്രം


താമരശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ മൂന്നിനു എട്ടാം വളവിനു ശേഷമാണ് അപകടമുണ്ടായത്. സുരക്ഷാ മതിലില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. തൊടുപുഴയില്‍നിന്നു വയനാട്ടിലേക്കു വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ജീവനക്കാരടക്കം 20 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.


ഡ്രൈവര്‍ ഉറങ്ങിപ്പയതാണ് അപകടത്തിന് കാരണമായത്. ബസിന്റെ മുന്‍വശത്തെ ടയര്‍ പൂര്‍ണമായും സുരക്ഷാമതില്‍ കടന്നുപോയി. ബസ് മറിഞ്ഞിരുന്നെങ്കില്‍ ആയിരത്തിലധികം അടി താഴ്ചയിലേക്ക് പതിക്കുമായിരുന്നു. എന്നാല്‍ അത്ഭുതകരമായി അപകടത്തില്‍നിന്നു രക്ഷപ്പെടുകയായിരുന്നു.




Sharing is Caring