ബോബി ചെമ്മണൂർ അപകടകാരികളായ തെരുവ് നായ്ക്കളെ പിടിച്ച് സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു

truth-3 കോഴിക്കോട്: ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്‌ ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറും മനുഷ്യസ്‌നേഹിയുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ തെരുവ്‌ നായ്‌ക്കളെ പിടിക്കുന്നതിനായി തെരുവിലിറങ്ങി. ജനങ്ങള്‍ക്ക്‌ ഭീഷണിയായിക്കൊണ്ടിരിക്കുന്ന തെരുവ്‌ നായ്‌ക്കളെ പിടിച്ച്‌ സമൂഹത്തെ രക്ഷിക്കുക എന്നത്‌ ഏതൊരു പൗരന്റേയും കടമയാണെന്ന്‌ ഡോ. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. സഹോദരീസഹോദരങ്ങളേയും പിഞ്ചു കുഞ്ഞുങ്ങളേയും കടിച്ച്‌ കീറി ഭീകരത സൃഷ്‌ടിക്കുന്ന തെരുവു നായ്‌ക്കളെപ്പറ്റിയുള്ള നിരവധി വാര്‍ത്തകളാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഈ വാര്‍ത്തകളാണ്‌ ഇത്തരമൊരു പ്രവര്‍ത്തനത്തിന്‌ മുന്നിട്ടിറങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന്‌ ഡോ.ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.സദുദ്യമത്തിന്റെ ഭാഗമായി ഡോ. ബോബി ചെമ്മണൂരും ബോബി ഫാൻസ് ക്ലബ്ബും ബോബി (ഫന്റ്സും ചേർന്ന് അപകടകാരികളായ തെരുവ് നായ്ക്കളെ പിടിച്ച് തുടക്കമിട്ടു.ഇങ്ങിനെ പതിനായിരം നായ്ക്കളെ പിടിക്കാനാണ് ലക്ഷ്യം മിട്ടിരിക്കുന്നത്. ഇവയെ കൽപ്പറ്റയിലുള്ള ഡോഗ് റിസോർട്ടിലെത്തിച്ച് സംരക്ഷിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *