രോഗപ്രതിരോധശേഷി കൂട്ടാൻ ചാലഞ്ചുമായി ഡോ. ബോബി ചെമ്മണൂർ


നമ്മുടെ രോഗപ്രതിരോധശേഷിയെ വെല്ലുവിളിച്ചുകൊണ്ട് കോവിഡ് അടക്കം പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്ന ഈ കാലത്ത് അവയെയൊക്കെ വെല്ലുവിളിക്കാൻ നമ്മെ പ്രാപ്തരാക്കാൻ ബ്ലോ ദ ബലൂൺ ചാലഞ്ചുമായി ഡോ ബോബി ചെമ്മണൂർ. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് സ്പോർട്സ്, സിനിമാ താരങ്ങളെ ചാലഞ്ചു ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ വീഡിയോ. കുറഞ്ഞ സമയംകൊണ്ട് ഒരു ബലൂൺ വീർപ്പിക്കുന്നതാണ് ചാലഞ്ച്. ചാലഞ്ച് എന്നതിലുപരി, ശ്വാസകോശത്തിന്റെ ഓക്സിജൻ സ്വീകരിക്കാനുള്ള കഴിവ് വർധിപ്പിക്കാൻ ഈ ഒരു വ്യായാമം ഗുണകരമാണ്. സ്ഥിരമായി ബലൂൺ വീർപ്പിക്കുന്നതിലൂടെ ലങ് കപ്പാസിറ്റി വർധിക്കുകയും രോഗപ്രതിരോധശേഷി മെച്ചപ്പെടുകയും ചെയ്യുന്നു, അതിലൂടെ രോഗങ്ങളിൽ നിന്ന് വലിയൊരളവുവരെ രക്ഷ നേടാൻ നമുക്ക് സാധിക്കും.


പ്രമുഖരായ പലരെയും ടാഗ് ചെയ്തു കൊണ്ട് തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ചലഞ്ച് മുന്നോട്ടുവച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.നമ്മുടെ ശ്വാസകോശത്തിൻ്റെ വിസൃതി വർധിപ്പിക്കാൻ ചലഞ്ചിൽ പങ്കെടുക്കണമെന്നും അദ്ദേഹം അപേക്ഷിക്കുന്നു.