ജയിലില്‍ കിടന്ന്‌ ബോബി ചെമ്മണ്ണൂര്‍; ചിലവഴിച്ചത്‌ ഒരു ദിവസം


ബോബി ചെമ്മണ്ണുര്‍ ജയില്‍ ടൂറിസത്തിന്റെ ഭാഗമായി സഹതടവുകര്‍ക്കെപ്പം ചിലവഴിച്ചത്‌ ഒരു ദിവസം. തെലങ്കാനയിലെ ഹൈദരാബാദിനടുത്തുള്ള സംഗറെഡ്ഡി ജില്ലാ ജയിലിലാണ്‌ ടൂറിസം പദ്ധതി മുന്നോട്ട്‌ കൊണ്ടു പോകുന്ന അവസരത്തില്‍ ജയിലില്‍ ഒരു ദിവസം പൂര്‍ത്തിയാക്കിയത്‌.15 വര്‍ഷം മുന്‍പ്‌ തന്നെ ജയില്‍ കിടക്കുക എന്ന തന്റെ ആശയവും ആഗ്രഹം കേരളത്തിലെ ജയിലധികാരികളോട്‌ ബോബി ചെമ്മണ്ണൂര്‍ പങ്കുവെച്ചിരുന്നെങ്കിലും കുറ്റം ചെയ്യുന്നവര്‍ക്ക്‌ മാത്രമേ ജയില്‍വാസം സാധ്യാമാകൂ എന്നാണ്‌ ജയില്‍ അധികാരികള്‍ അദ്ദേഹത്തിനു നല്‍കിയ മറുപടി. എന്നാല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി 500 രൂപ അടച്ചാണ്‌ ജയില്‍വാസം അനുഷ്ടിച്ചത്‌.സഹതടവുകര്‍ക്കെപ്പം ജയിലിലെ ഭക്ഷണം കഴിക്കുകയും ജോലിചെയ്‌തുകൊണ്ടാണ്‌ ഒരു ദിവസം ജയിലില്‍ ചിലവഴിച്ചത്‌.




Sharing is Caring