മണിപ്പൂരില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ സ്ഫോടനം


റിപ്പബ്ലിക് ദിനത്തിന് തലേന്ന് ബുധനാഴ്ച മണിപ്പൂരിലെ ഉഖ്രുള്‍ ജില്ലയിലെ ഗാന്ധി സര്‍ക്കിളിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.


ശക്തമായ സ്‌ഫോടനത്തില്‍ പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന ചില കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പോലീസ് വക്താവ് പറഞ്ഞു. പരിക്കേറ്റ നാലുപേരെയും ലിഷിഫാങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.


സ്‌ഫോടക വസ്തു പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു. സുരക്ഷാസേന പ്രദേശം വളഞ്ഞു. കുറ്റവാളികളെ പിടികൂടാന്‍ സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

നിരോധിത യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം-ഇന്‍ഡിപെന്‍ഡന്റ് ഉള്‍പ്പെടെ വടക്കുകിഴക്കന്‍ മേഖലയിലെ നിരവധി വിമത സംഘടനകള്‍ 18 മണിക്കൂര്‍ ബന്ദിനും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ആളുകളോട് വീടിനുള്ളില്‍ തന്നെ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്.



Sharing is Caring