പെണ്‍കുട്ടിയെ ശല്യപ്പെടുത്തി: ഹരിയാന ബി.ജെ.പി സംസ്ഥാനധ്യക്ഷന്റെ മകന്‍ അറസ്റ്റില്‍


ഹരിയാനയിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുഭാഷ് ബരാളയുടെ മകന്‍ വികാസിനെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ കേസില്‍ പൊലിസ് അറസ്റ്റു ചെയ്തു. സംസ്ഥാനത്തെ ഒരു ഐ.എ.എസ് ഓഫീസറുടെ മകളെ ശല്യം ചെയ്തതിനാണ് വികാസിനെ അറസ്റ്റു ചെയ്തത്.


വികാസും സുഹൃത്തുക്കളും ചേര്‍ന്ന് ബൈക്കില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതി. പെണ്‍കുട്ടിയാണ് പൊലിസില്‍ പരാതി നല്‍കിയത്. ചണ്ഡീഗഢ് പൊലിസാണ് അന്വേഷണം നടത്തുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രധാന വകുപ്പുകള്‍ ചേര്‍ത്താണ് ഇദ്ദേഹത്തിനും സുഹൃത്തുക്കള്‍ക്കുമെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.




Sharing is Caring