പിരിവ് നല്‍കാത്തതിനു വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവിന് സസ്‌പെന്‍ഷന്‍. ബി.ജെ.പി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
കൊല്ലം ചവറയില്‍ കുടിവെള്ള വ്യാപാരിയായ മനോജിനെയാണ് സുഭാഷ് ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇതോടെയാണ് സുഭാഷിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചത്.














