കൊയിലാണ്ടി: കൊയിലാണ്ടിയിൽ ചൈനീസ് പതാക കത്തിച്ചു.ഇന്ത്യ -ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും ചൈനയുടെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് കമ്യൂണിസ്റ്റ് ചൈനയുടെ പതാക കത്തിച്ചു. ബി.ജെ.പി. നോർത്ത് ,സൗത്ത് മേഖലാ കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധം സംഘടിപ്പിച്ചു.വയനാരി വിനോദ് , വി കെ ഷാജി. കെ പി എൽ മനോജ്. ജയകൃഷ്ണൻ മാഷ് ,വി ,കെ , മുകുന്ദൻ ,ഉണ്ണികൃഷ്ണൻ മുത്താമ്പി,എന്നിവർ നേതൃത്വം നൽകി.













