കൊച്ചി: രാജ്യത്ത് പതിമൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന. ഡീസല്‍ ലിറ്ററിന് 60 പൈസയും പെട്രോള്‍ ലിറ്ററിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 78.53 രൂപയും ഡീസല്‍ ലിറ്ററിന് 72.97 രൂപയുമായി.
ഇതോടെ 13 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 7 രൂപ 28 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 7 രൂപ ഒന്‍പത് പൈസയുമാണ് കൂടിയത്. ഇനിയും മുന്നോട്ട പോയാല്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ലോക്ക്ഡൗണ്‍ ആയതിനാല്‍ തന്നെ സ്വകാര്യവാഹനങ്ങളാണ് ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്.

പലര്‍ക്കും ജോലിയില്‍ ശമ്ബളം ഇപ്പോള്‍ പകുതി മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ധനവില വര്‍ദ്ധന ആളുകളുടെ ജീവിതത്തെ സാരമായി തന്നെ ബാധിച്ചേക്കും.













