പെട്രോളിനും ഡീസലിനും കേരള സർക്കാർ നോക്കുകൂലി വാങ്ങുന്നു ;ശ്രീപദ്മനാഭൻ

കൊയിലാണ്ടി:ഇന്ധന നികുതി കുറക്കാൻ തയാറാവാത്ത പിണറായി സർക്കാർ നിലപാട് ജനവിരുദ്ധമാണ്.ഇന്ന് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും നികുതി കുറക്കാത്ത ഏക സംസ്ഥാനം കേരളമാണ്.ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനം തിരുത്താൻ കേരളസർക്കാർ തയാറാവണം. ഇന്ധന നികുതി കുറക്കാൻ തയാറാവാത്ത സർക്കാർ നിലപാടിനെതിരെ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉത്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. ധർണ്ണയിൽ മണ്ഡലം പ്രസിഡണ്ട്‌ ജയികിഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികെ. ജയൻ, വായനാരി വിനോദ്, വി സത്യൻ, കെവി സുരേഷ്, വികെ മുകുന്ദൻ, വിനോദ് കാപ്പാട്,ഒ മാധവൻ, എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *