നരേന്ദ്രമോദി ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി


ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ 9.20 ഓടെ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചാനയിച്ചു.


പതിനഞ്ചു മിനിറ്റോളം ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ചെലവഴിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,മുന്‍ അധ്യക്ഷന്‍ വി.മുരളീധരന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയോടെപ്പും ക്ഷേത്രത്തിലെത്തിയിരുന്നു. സന്ദര്‍ശനത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.




Sharing is Caring