തൃശൂര്‍ തലോറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

തലോറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വെട്ടുകാട് ഏഴാംകല്ല് വെളിയത്തുപറമ്പില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ നിഖില്‍ (30) ആണ് മരിച്ചത്.

തലോറിലെ ഉണ്ണിമിശിഹാ പളളിക്ക് സമീപം രാവിലെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിഖില്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു.

താഴെ വീണ നിഖിലിന്റെ ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *