കെ.സി. വേണുഗോപാലിന് 35 ലക്ഷം രൂപ കൈക്കൂലി നല്‍കി: ബിജു രാധാകൃഷ്ണന്‍


മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായി കെ.സി. വേണുഗോപാലിന് രണ്ടുതവണ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് സോളാര്‍ കേസ് മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്‍.കേന്ദ്രമന്ത്രിയായിരിക്കെ ടീം സോളര്‍ കമ്പനിക്ക് പാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ അനുമതി കിട്ടാന്‍ വേണ്ടി കെസിയുടെ ഡ്രൈവര്‍ നാഗരാജന്റെ പക്കല്‍ 35 ലക്ഷം രൂപ കൈക്കൂലിയായി നല്‍കിയത്. ആദ്യതവണ 25 ലക്ഷവും രണ്ടാമത് 10 ലക്ഷവും നല്‍കിയെന്നു സോളര്‍ കമ്മിഷന് മുന്‍പാകെ ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി.സോളാര്‍ കമ്മീഷന്‍ സെക്രട്ടറി ദിവാകരന്‍ തന്നെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചതായി ബിജു രാധാകൃഷ്ണന്‍ ആരോപിച്ചു.


17cbemk-biju_GJ_18_1490607e