കോഴിക്കോട്ട് മാന്‍ഹോളില്‍ വീണവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ വെടിഞ്ഞ നൗഷാദിനെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സമത്വമുന്നേറ്റ യാത്ര’യ്ക്കിടെ വെള്ളാപ്പള്ളി നടേശന്‍ നൗഷാദിനെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവന വ്യാപകമായി പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ‘നൗഷാദ് മുസ്ലീം ആയതിനാലാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതെന്നും, ഒരു ഹിന്ദുവാണ് അത് ചെയ്തിരുന്നെങ്കില്‍ സഹായം ലഭിക്കില്ലായിരുന്നു’വെന്നും ആണ് വെള്ളാപ്പള്ളി പറഞ്ഞത്.













