കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ തെരുവുനായ ആക്രമിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി.കണ്ണൂര്‍ അഴീക്കോടിനടുത്ത് കപ്പക്കടവ് സ്വദേശി അഷറഫിന്റെ മകള്‍ ഹൈഫയെയാണ് (4) തെരുവുനായ ആക്രമിച്ചത്. പെണ്‍കുഞ്ഞിന്റെ മുഖത്തിന്റെ ഇരുവശവും തെരുവു നായ കടിച്ച് പറിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും നായയെ ഓടിച്ചു.ഗുരുതരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെതിരെയും നഗരസഭാ സെക്രട്ടറിക്കെതിരെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.



Sharing is Caring