ബിഹാറില്‍ 18 മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് തേജസ്വി യാദവ്

ബീഹാറില്‍ ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടര്‍ന്ന് എന്‍ഡിഎ മുന്നണി വിട്ട നിതീഷ് കുമാര്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് പുതിയ മന്ത്രിസഭ രൂപീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ആര്‍ജെഡിക്ക് ഒപ്പം കോണ്‍ഗ്രസിന്‍യും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെയുള്ള നിതീഷിന്റെ വിശാലസഖ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയെങ്കിലും മന്ത്രിമാരുടേയും വകുപ്പുകളുടെയും കാര്യത്തില്‍ ഇതുവരെയും ധാരണയായിട്ടില്ല.
35 അംഗ മന്ത്രിസഭയില്‍ 18 മന്ത്രിസ്ഥാനം ആര്‍ജെഡി ആവശ്യപ്പെട്ടതായാണ് സൂചന. മന്ത്രിസഭയില്‍ പ്രധാനകക്ഷികളായ ജെഡിയുവിനും ആര്‍ജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡി തങ്ങള്‍ക്ക് 18 മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍, 2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാര്‍ തുടരുമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് തേജസ്വി യാദവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാനുമാണ് ധാരണയെന്നാണ് സൂചന. അതേ സമയം, ആര്‍ജെഡി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ മന്ത്രിസഭയില്‍ ചേരണമെന്ന് സിപിഐഎംഎല്ലിനോട് നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പാര്‍ട്ടി നാളെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വകുപ്പുകളിലും തീരുമാനമാകാത്തതിനാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും ഉണ്ടാകുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *