തൃശൂരില്‍ വന്‍ എടിഎം തട്ടിപ്പ് സംഘം പിടിയില്‍

തൃശൂര്‍: തൃശൂരില്‍ വന്‍ എടിഎം തട്ടിപ്പ് സംഘം പിടിയില്‍. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശികളായ നാലു പേരാണ് തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

കേരളത്തിലെ വിവിധ ഇടങ്ങളില്‍ എ ടി എമ്മില്‍ കൃത്രിമം കാട്ടിയാണ് ഇവര്‍ പണം തട്ടിയെടുത്തിരുന്നത്. ദിവസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് എടിഎം തട്ടിപ്പ് സംഘത്തെപോലീസ് പിടികൂടിയത്.

വിവിധ ബാങ്കുകളുടെ 104 ഓളം എടിഎം കാര്‍ഡുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. ആദ്യം സ്വന്തം എ.ടി.എം കാര്‍ഡ് ഉപയോഗിച്ച്‌ പണം സാധാരണരീതിയില്‍ പിന്‍വലിക്കും. ഒപ്പം നോട്ടുകള്‍ മെഷീനില്‍ നിന്നും പുറത്തേക്ക് എത്തുന്നതിനു മുന്‍പ് എ.ടി.എം ലെ സെന്‍സര്‍ കൈ കൊണ്ടു മറച്ചുപിടിക്കും. ഇപ്രകാരം ചെയ്യുമ്ബോള്‍ എ.ടി.എം ഇടപാട് നടന്നിട്ടില്ലെന്ന് രേഖപ്പെടുത്തും. എന്നാല്‍ നോട്ടുകള്‍ പുറത്തേക്ക് വരികയും ചെയ്യും. തുടര്‍ന്ന് എ.ടി.എമ്മില്‍ നിന്നും പണം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മോഷ്ടാക്കള്‍ ബാങ്കിന്‍റെ കസ്റ്റമര്‍ കെയറിലേക്ക് ബന്ധപ്പെടുo. ഇടപാടില്‍ പ്രശ്നമുള്ളതിനാല്‍ ബാങ്ക് പണം തിരികെ എകൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. ഇങ്ങനെ

നിരവധി അക്കൗണ്ടുകള്‍ തുടങ്ങി ഇത്തരത്തില്‍ ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു. ഓരോ തവണയും പരമാവധി തുക പിന്‍വലിക്കുകയും ചെയ്യും. അവധി ദിവസങ്ങള്‍ക്ക് മുന്‍പാണ് കൂടുതല്‍ തട്ടിപ്പുകളും നടത്തിയിട്ടുള്ളത്. കേരളത്തിലും പുറത്തും വിവിധ ഇടങ്ങളില്‍ സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *