ബേപ്പൂരില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒരാളെ കാണാതായി


കോഴിക്കോട് ബേപ്പൂരില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. നടുവണ്ണൂര്‍ സ്വദേശി വിജിയെ കാണാതായി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ മൂന്നംഗ സംഘത്തിന്റെ തോണി കഴിഞ്ഞ ദിവസം രാത്രിയാണ് മറിഞ്ഞത്. തോണിയില്‍ ഉണ്ടായിരുന്ന ജയബാബു നീന്തിരക്ഷപെട്ടു. പോലീസും കോസ്റ്റ്ഗാര്‍ഡും നടത്തിയ തിരച്ചിലിലാണ് രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായ വിജിക്കുവേണ്ടി മത്സ്യബന്ധന തൊഴിലാളികളുടെ സഹായത്തോടെ തിരച്ചില്‍ തുടരുന്നു.




Sharing is Caring