ഏറ്റവും മികച്ച ബാറ്റർ ഇംഗ്ളണ്ടിന്റെ ജോ റൂട്ട്

ഈ വര്‍ഷം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ഏറ്റവും മികച്ച ബാറ്റർ ഇംഗ്ളണ്ടിന്റെ ജോ റൂട്ട്. ഇന്ത്യന്‍ നായകനും ബാറ്റിംഗ് വിസ്മയയുവമായ വിരാട് കോഹ്ലിയെ പിന്നിലാക്കി രോഹിത് ശര്‍മ്മയും യുവതാരം ഋഷഭ് പന്തും ടെസ്റ്റ് ബാറ്റർ ചേതേശ്വര്‍ പൂജാരയും ആദ്യ അഞ്ചില്‍ എത്തിയിട്ടുണ്ട്.

2021 ല്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടിയതാരം ഇംഗ്ളണ്ടിന്റെ നായകന്‍ ജോ റൂട്ടാണ്. ഈ വര്‍ഷം 15 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 61 ശരാശരിയില്‍ 1708 റണ്‍സ് നേടിയിരുന്നു. ഈ വര്‍ഷം ആറ് സെഞ്ച്വറികളാണ് റൂട്ട് നേടിയത്. 2021 ല്‍ 1000 ടെസ്റ്റ് റണ്‍സ് നേടിയ ഏകയാളും റൂട്ടായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ ശക്തമായ പ്രകടനമികവ് ഉണ്ടായിട്ടും ടീമിന് മികച്ച രീതിയില്‍ പ്രകടനം നടത്താനായില്ല. 15 മത്സരങ്ങളില്‍ ഇംഗ്ളണ്ടിന് ആകെ ജയിക്കാനായത് നാലു മത്സരങ്ങളില്‍ മാത്രമായിരുന്നു.

ഇന്ത്യന്‍ ബാറ്റർമാരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സുകള്‍ നേടിയ ആദ്യ അഞ്ചുപേരില്‍ മൂന്ന്് ഇന്ത്യാക്കാരുണ്ട്. രോഹിത് ശര്‍മ്മയാണ് ഏറ്റവും മികച്ച ബാറ്റർ. 906 റണ്‍സാണ് ഈ വര്‍ഷം രോഹിത് ശര്‍മ്മ നേടിയത്. 47.68 ശരാശരിയിലായിരുന്നു രോഹിത് ശര്‍മ്മ ജോ റൂട്ടിന് തൊട്ടുപിന്നിലെത്തിയത്.

തൊട്ടു പിന്നില്‍ ഋഷഭ് പന്തും ചേതേശ്വര്‍ പൂജാരയും നാലും അഞ്ചും സ്ഥാനത്തുണ്ട്. പന്ത് 12 ടെസ്റ്റുകളില്‍ 748 റണ്‍സ് ഈ വര്‍ഷം നേടിയപ്പോള്‍ പൂജാര 14 ടെസ്റ്റുകള്‍ ഈ വര്‍ഷം കളിച്ചതില്‍ 702 റണ്‍സും നേടി. 902 റണ്‍സ് ഏഴു മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്ത ശ്രീലങ്കയുടെ കരുണരത്നെയാണ് മൂന്നാമത്. 69.38 ശരാശരിയുള്ള അദ്ദേഹമാണ് ഈ വര്‍ഷത്തെ ഏറ്റവും ശരാശരിയുള്ളയാള്‍.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയില്‍ ഏറെ പിന്നിലാണ്. 2021 ല്‍ 11 കളിയില്‍ ഇറങ്ങിയ അദ്ദേഹം അടിച്ചത് 536 റണ്‍സാണ്. 28.21 ശരാശരി. 2020 ലെ പോലെ 2021 ലും വിരാട് കോഹ്ലി ഒരു സെഞ്ച്വറി പോലും കുറിച്ചിട്ടില്ല. അതേസമയം അദ്ദേഹത്തിന് ഓസ്ട്രേലിയയില്‍ ടീമിനെ വിജയിപ്പിക്കാനായി. ഈ വര്‍ഷവും കോഹ്ലിയ്ക്ക് ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ഈ വര്‍ഷം അവസാനിക്കുന്നതും ശുഭകരമായിട്ടല്ല. ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ പരാജയമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *