കറ്റാര്‍വാഴയും മഞ്ഞളും,1 ആഴ്ചയില്‍ വെളുക്കും

കറ്റാര്‍വാഴയും മഞ്ഞളുമെല്ലാം ആരോഗ്യഗുണങ്ങള്‍ മാത്രമല്ല, സൗന്ദര്യഗുണങ്ങളും ഒത്തിണങ്ങിയവയാണ്. ഇവ തികച്ചും പ്രകൃതിദത്തമായതു കൊണ്ടുതന്നെ ഇവയ്ക്കു പാര്‍ശ്വഫലങ്ങളുണ്ടാകുകയുമില്ല.
മഞ്ഞളില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവയുണ്ട്. ഇവ ചര്‍മത്തിലെ പിഗ്മെന്റേഷന്‍, അണുബാധകള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. കറ്റാര്‍വാഴ സണ്‍ടാനടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്നും ചര്‍മത്തിനു സംരക്ഷണം നല്‍കുന്ന ഒന്നും.
കറ്റാര്‍വാഴയും മഞ്ഞളും ചേരുമ്പോള്‍ പലവിധത്തിലുള്ള ഗുണങ്ങളുമുണ്ടാകും. നിറം വര്‍ദ്ധിപ്പിയ്ക്കുന്നതുള്‍പ്പെടെ. ഇവയെക്കുറിച്ചു കൂടുതലറിയൂ,
ചര്‍മത്തിലുണ്ടാകുന്ന ഏജ് സ്‌പോട്ടുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കറ്റാര്‍വാഴ, മഞ്ഞള്‍ എന്നിവ. ഇതും അല്‍പം അരിപ്പൊടി, ഒരു ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ എ്ന്നിവയും കലര്‍ത്തി മുഖത്തു പുരട്ടാം. അല്‍പനേരം മസാജ് ചെയ്യുക. പിന്നീട് അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

കറ്റാര്‍വാഴ മഞ്ഞള്‍ മിശ്രിതം എക്‌സീമ പോലുള്ള ചര്‍മരോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകാം.

കറ്റാര്‍വാഴ, തേന്‍, മഞ്ഞള്‍പ്പൊടി, പാല്‍, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് നല്ല നിറം നല്‍കാന്‍ സഹായിക്കും.

മഞ്ഞള്‍, കറ്റാര്‍വാഴ എന്നിവയ്‌ക്കൊപ്പം കുക്കുമ്പര്‍ ജ്യൂസ്, തൈര് എ്ന്നിവ ചേര്‍ത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് വരണ്ട ചര്‍മത്തിനുളള നല്ലൊരു പ്രതിവിധിയാണ്.

മുഖത്തെ പിഗ്മെന്റേഷനുളള നല്ലൊരു പ്രതിവിധി കൂടിയാണ് കറ്റാര്‍വാഴ, മഞ്ഞള്‍ മിശ്രിതം. ഇതില്‍ കുക്കുമ്പര്‍ അരച്ചതും മുള്‍ത്താണി മിട്ടിയും കലര്‍ത്തി മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.

ഇവ രണ്ടും തൈരും ചേര്‍ത്തു പുരട്ടുന്നത് ചര്‍മാരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ചര്‍മകോശങ്ങള്‍ക്കു പുതുജീവന്‍ നല്‍കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *