അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വെടിവെച്ചുകൊന്നു


നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വെടിവെച്ചുകൊന്നു. കുപ്‌വാര ജില്ലയിലെ മച്ചില്‍ സെക്ടറിലായിരുന്നു ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം രാത്രി മൂന്നു തവണ പാക്കിസ്താനില്‍ നിന്ന് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായെന്ന് സൈനീക വക്താവ് അറിയിച്ചു.
മച്ചില്‍ സെക്ടറില്‍ ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നത് ചൊവ്വാഴ്ച രാത്രിതന്നെ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ ഇവരെ കണ്ടെത്തിയപ്പോള്‍ ഇരുട്ടിന്റെയും വനത്തിന്റെയും മറപ്പറ്റി രക്ഷപ്പെടാന്‍ ഭീകരര്‍ ശ്രമം നടത്തി. ഇവര്‍ക്കുനേരെ സൈന്യം വെടിവെച്ചു. ഇതേതുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരര്‍ കൊല്ലപ്പെട്ടത്.




Sharing is Caring