സുന്ദരിയായ കോമിക്

ഹിമാലയൻ മണ്ണ് എന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഒന്നാണ്. മഞ്ഞുമലകൾ തേടിയുള്ള യാത്രയും അത് സമ്മാനിക്കുന്ന കാഴ്ചകളും അത്രമേൽ മനോഹരമാണ്. ഹിമാചൽപ്രദേശിലെ അതിമനോഹരമായ പർവതനിരകൾക്കിടയിൽ സുന്ദരിയായ ഗ്രാമമുണ്ട്. കോമിക് എന്നാണ് ഗ്രാമത്തിന്റെ പേര്. ഏഷ്യയിലെ ഏറ്റവും ഉയർന്ന ഗ്രാമമെന്നാണ് ഇതറിയപെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 15027 അടി സ്ഥിതി ചെയുന്ന ഈ ഗ്രാമം പർവ്വതങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുകയാണ്.

വർഷം തോറും നിരവധി ഉത്സവങ്ങൾ ഈ ഗ്രാമത്തിൽ നടക്കാറുണ്ട്. മഞ്ഞു വീഴ്ച തുടങ്ങി കഴിഞ്ഞാൽ പുറംലോകവുമായി കോമിക് ഗ്രാമത്തിന് ബന്ധമൊന്നും ഉണ്ടാവില്ല. ഈ സമയം അതിജീവിക്കാനുള്ള എല്ലാ കരുതലുകളും അവർ മുൻകൂട്ടി സ്വീകരിച്ച് വെക്കും. ധാന്യങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങി ആ സമയത്തേക്ക് ആവശ്യമായതെല്ലാം അവർ കരുതിവെക്കും.

നിരവധി പ്രത്യേകതകൾ ഉണ്ട് ഈ ഭൂമിയ്ക്ക്. പ്രശസ്തമായ മഠങ്ങളുടെ പേരിലും പ്രസിദ്ധമാണ് ഇവിടം. ലണ്ടപ്പ് സെമോ ഗോമ്പ ബുദ്ധവിഹാരത്തിന്റെ പേരിലും ഈ ഗ്രാമം അറിയപ്പെടാറുണ്ട്. മഠത്തിലെ മൈത്രി ബുദ്ധൻ ആളുകളുടെ ക്ഷേമം ഉറപ്പുവരുത്തുണ്ടെന്നാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്. നിരവധി സഞ്ചാരികൾ ഈ മഠം തേടി ഇങ്ങോട്ടേക്ക് എത്താറുണ്ട്. ഈ മഠം പണിയുന്നതിന് മുൻപ് തന്നെ ഇവിടെ ഹിമ കോഴിയുടെ ആകൃതിയിൽ മഠം പണിയുമെന്ന് പ്രവചിച്ചിരുന്നു. അങ്ങനെയാണ് ഈ മഠത്തിന് കോമിക് എന്ന പേര് വന്നത്. മിക്ക് എന്നാൽ കണ്ണ് എന്നും കോ എന്നാൽ സ്നോ കോക്കിനെയും സൂചിപ്പിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *