ബീസ്റ്റി’ന്റെ ആദ്യ ഷോ കേരളത്തില്‍ പുലര്‍ച്ചെ നാല് മണിയ്ക്ക്


ജയ് ചിത്രം ‘ബീസ്റ്റി’ന്റെ ആദ്യ ഷോ കേരളത്തില്‍ നാലു മണിയോടെ ആരംഭിക്കും. വിഷു-അവധിക്കാല ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ഇത്തവണ വിജയ് ചിത്രം കേളത്തില്‍ എത്തുന്നത്. എല്ലാ ജില്ലകളിലും ഫാന്‍സ് ഷോകള്‍ക്കായി തീയേറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു.


റിലീസിനു മുന്‍പേ റെക്കോഡുകള്‍ തീര്‍ത്താണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ട്രെയിലര്‍ പുറത്തുവന്ന് 24 മണിക്കൂറിനുള്ളില്‍ 22 മില്യണ്‍ പേരാണ് കണ്ടത്. ആദ്യഷോകളുടെ ടിക്കറ്റ് വില്‍പനയും വാര്‍ത്തകളില്‍ ഇടം നേടി.


പൂജ ഹെഗ്ഡെ, സെല്‍വരാഘവന്‍, അപര്‍ണ്ണ ദാസ്, യോഗിബാബു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റു വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കോഴിക്കോട്ടു മാത്രം 21 ഫാന്‍സ് ഷോകളാണ് നടക്കുന്നതെന്ന് ജില്ലാ ചെയര്‍മാന്‍ ലെനിന്‍ദാസ് പറഞ്ഞു.

കട്ട് ഔട്ടുകളും തോരണങ്ങള്‍കൊണ്ടും തീയേറ്ററുകള്‍ അലങ്കരിച്ചിട്ടുണ്ട്. ‘ഡോക്ടര്‍’ സിനിമയ്ക്ക് ശേഷം നെല്‍സണ്‍ ദീലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബീസ്റ്റ്’. മാജിക്ക് ഫ്രെയിംസാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.



Sharing is Caring