ഹോളി അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും കൊച്ചുവേളിയിലേക്കും ദക്ഷിണ പശ്ചിമ റെയിൽവേ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു.എസ്.എം.വി.ടി ബംഗളൂരു- കണ്ണൂർ- എസ്.എം.വി.ടി ബംഗളൂരു സപെഷൽ (06557/ 06558), എസ്.എം.വി.ടി ബംഗളൂരു- കൊച്ചുവേളി- എസ്.എം.വി.ടി ബംഗളൂരു സ്പെഷൽ (06555/ 06556) എന്നീ ട്രെയിനുകളാണ് അനുവദിച്ചത്.
എസ്.എം.വി.ടി ബംഗളൂരു-കണ്ണൂർ സ്പെഷൽ എക്സ്പ്രസ് (06557) മാർച്ച് 19, 26 തീയതികളിൽ രാത്രി 11.55ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് രണ്ടിന് കണ്ണൂരിലെത്തും.കണ്ണൂർ-എസ്.എം.വി.ടി ബംഗളൂരു സ്പെഷ്യൽ (06558) മാർച്ച് 20, 27 തീയതികളിൽ രാത്രി എട്ടിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് ഒന്നിന് ബംഗളൂരുവിലെത്തും.തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം, ബംഗാർപേട്ട്, കെ.ആർ പുരം എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
എസ്.എം.വി.ടി ബംഗളൂരു- കൊച്ചുവേളി സ്പെഷ്യൽ എക്സ്പ്രസ് (06555) മാർച്ച് 23, 30 തീയതികളിൽ രാത്രി 1.55ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാത്രി 7.10ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു സ്പെഷൽ (06556) മാർച്ച് 24, 31 തീയതികളിൽ രാത്രി 10ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 4.30ന് ബംഗളൂരുവിലെത്തും.കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജങ്ഷൻ, കോയമ്പത്തൂർ ജങ്ഷൻ, തിരുപ്പൂർ, ഈറോഡ്, സേലം, കുപ്പം, ബംഗാർപേട്ട്, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.
ഹുബ്ബള്ളിയിൽനിന്ന് രാമേശ്വരത്തേക്ക് ഏപ്രിൽ ആറു മുതൽ പ്രതിവാര സ്പെഷ്യൽ എക്സ്പ്രസും അനുവദിച്ചു. എസ്.എസ്.എസ് ഹുബ്ബള്ളി- രാമേശ്വരം വീക്ക്ലി എക്സ്പ്രസ് സ്പെഷൽ (07335) എല്ലാ ശനിയാഴ്ചകളിലും രാവിലെ 6.30ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.15ന് രാമേശ്വരത്തെത്തും.ജൂൺ 29 വരെയാണ് സർവിസ്. രാമേശ്വരം-എസ്.എസ്.എസ് ഹുബ്ബള്ളി വീക്ക്ലി എക്സ്പ്രസ് സ്പെഷൽ (07336) രാമേശ്വരത്തുനിന്ന് ഏപ്രിൽ ഏഴു മുതൽ എല്ലാ ഞായറാഴ്ചയും രാത്രി ഒമ്പതിന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 7.25ന് ഹുബ്ബള്ളിയിലെത്തും. ജൂൺ 30 വരെയാണ് സർവിസ്. ബംഗളൂരുവിൽ യശ്വന്ത്പുർ ബൈപാസ് വഴി കടന്നുപോകുന്ന ഈ ട്രെയിനിന് ബാനസ്വാടിയിൽ സ്റ്റോപ്പുണ്ടാകും.