
ഭീകരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. രാജ്യാന്തര സുരക്ഷയെ ബാധിക്കുന്ന ഭീകരവാദത്തെ തടയാന്‍ ഇന്ത്യയും പാക്കിസ്‌ഥാനും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരവാദം രാജ്യന്തര സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്നുവെന്ന് അദേഹം പറഞ്ഞു ഇതിനു ഉദാഹരണമാണ് പാരിസിലും ലെബനനിലും നടന്ന ആക്രമണം. മുബൈ ഭീകരാക്രമണത്തിന്റെ ഏഴാം വാര്‍ഷികത്തില്‍ ബാന്‍ കി മൂണിന്റെ ഈ പ്രസ്‌താവന ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് .പാകിസ്‌താനില്‍ നിന്നുള്ള ഭീകരാക്രമണങ്ങള്‍ തടയേണ്ടതിന്റെ ആവശ്യകതെയെപറ്റിയുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദേഹം .













