ബഹിരാകാശ ഭൂപടത്തില്‍ നിര്‍ണായക ശക്തിയായി ഇന്ത്യ;ആസാദി സാറ്റ് വിക്ഷേപിച്ചു

ചെന്നൈ : ബഹിരാകാശ ഭൂപടത്തില്‍ നിര്‍ണായക ശക്തിയായി ഇന്ത്യ. ഐ എസ് ആര്‍ ഒയുടെ കുഞ്ഞന്‍ ഉപഗ്രഹം (എസ് എസ് എല്‍ വി ഡി-1 -സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) ആസാദി സാറ്റ് വിജയകരമായി വിക്ഷേപിച്ചു.

ഇന്ന് രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇതോടെ ഭൗമ നിര്‍മിതി ഉപഗ്രഹവും ആസാദി സാറ്റും ഒരുമിച്ച് ഭ്രമണപഥത്തിലേക്കെത്തുകയാണ്. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ ഉപഗ്രഹത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്.

ആസാദി സാറ്റിന്റെ ഭാരം എട്ട് കിലോ മാത്രമാണ്. ഉപഗ്രഹ വാഹിനി എസ് എസ് എല്‍ വിയുടെ ഭാരം 120 ടണ്ണാണ്. പത്തില്‍ താഴെ മാത്രം ശാസ്ത്രജ്ഞര്‍ മാത്രം പങ്കെടുത്ത വിക്ഷേപണമാണ് നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *