കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് 2023ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിച്ച ശുചിത്വ പരിപാടിയായ ‘ക്ലീന്‍-എ-തോണ്‍’ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു. പരമാവധി ജലാശയങ്ങള്‍ വൃത്തിയാക്കിയതിനും മലിനമായ ജലാശയങ്ങളില്‍ നിന്ന് ഗണ്യമായ അളവില്‍ മാലിന്യം നീക്കം ചെയ്യുന്നതിനുമുള്ള ബാങ്കിന്‍റെ സംഭാവനയ്ക്കാണ് ഈ അംഗീകാരം.
ഒരാഴ്ച നീണ്ടുനിന്ന ശുചീകരണ പരിപാടിയ്ക്ക് രാജ്യവ്യാപകമായി നേതൃത്വം നല്‍കുന്നതിന് ആക്സിസ് ബാങ്ക് 14 എന്‍ജിഒകളുമായി സഹകരിച്ചു. ഇന്ത്യയിലെ 18 നഗരങ്ങളിലായി 22 ജലാശയങ്ങള്‍ ശുചീകരിക്കാന്‍ 3,700-ലധികം സന്നദ്ധപ്രവര്‍ത്തകര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു. കൂട്ടായ പരിശ്രമത്തിലൂടെ ഈ ജലാശയങ്ങളില്‍ നിന്ന് 12,794 കിലോഗ്രാം മാലിന്യം നീക്കം ചെയ്തു.

ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അഭിമാനകരമായ നിമിഷമാണ്. സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നതിനും ആക്സിസ് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ആക്സിസ് ബാങ്കിന്‍റെ ബ്രാഞ്ച് ബാങ്കിംഗ്, റീട്ടെയില്‍ ലയബിലിറ്റീസ് & പ്രൊഡക്റ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് രവി നാരായണന്‍ പറഞ്ഞു.













