ആക്സിസ് ബാങ്ക് സ്പ്ലാഷ് അവതരിപ്പിച്ചു

കൊച്ചി: ആക്സിസ് ബാങ്ക് 7 മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്കായുള്ള അഖിലേന്ത്യാ കലാ, സാഹിത്യ, കരകൗശല മല്‍സരമായ സ്പ്ലാഷ് സംഘടിപ്പിക്കും. പുതുതലമുറയില്‍ അനുകമ്പ വളര്‍ത്തിയെടുക്കുക എന്നതായിരിക്കും ആ വര്‍ഷത്തെ സ്പ്ലാഷിന്‍റെ പ്രമേയം. www.axisbanksplash.in വഴി 2023 ഡിസംബര്‍ 31-വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. 6 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. 7 വയസിനും 10 വയസിനും ഇടയിലുള്ളവര്‍ക്കും 11 വയസിനും 14 വയസിനും ഇടയിലുള്ളവര്‍ക്കും വേണ്ടി രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടാകും.

മറ്റുള്ളവരെ സഹായിക്കുക, ലോകത്തെ അനുകമ്പയുള്ള ഒരിടമാക്കി മാറ്റുക എന്നീ രണ്ടു പ്രമേയങ്ങളെ അധിഷ്ഠിതമാക്കി ഇതില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ ആശയങ്ങള്‍ ആവിഷ്ക്കരിക്കണം. വിജയികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുകള്‍, ഹാംലിസ്, ഫേബര്‍ കാസില്‍, ബോട്ട് തുടങ്ങിയ പങ്കാളികളില്‍ നിന്നുള്ള മറ്റു സമ്മാനങ്ങള്‍ തുടങ്ങിയവ നല്‍കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കാനും അവസരം ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയാവും സ്കോളര്‍ഷിപ്പ്.

സ്പ്ലാഷിന്‍റെ 11-ാം പതിപ്പ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട് യുവ മനസുകള്‍ക്ക് പ്രയോജനപ്പെടുത്താനായി വിപുലമായ അവസരമാണു ലഭ്യമാക്കുന്നതെന്ന് ആക്സിസ് ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അനൂപ് മനോഹര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *