അവതാര്‍ 2 ന്റെ ആഗോള കളക്ഷന്‍ 1.5 ബില്യണ്‍ ഡോളര്‍

അവതാര്‍ 2 ന്റെ ആഗോള കളക്ഷന്‍ 1.5 ബില്യണ്‍ ഡോളര്‍. (12,341 കോടി രൂപ) അവതാറിന്റെ രണ്ടാം ഭാഗമായ അവതാര്‍ 2- ദ് വേ ഒഫ് വാട്ടര്‍ ഗംഭീര കളക്ഷന്‍ നേടുന്നതിനാല്‍ 3, 4, 5 ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ജെയിംസ് കാമുറൂണ്‍.

അവതാര്‍ 2ന് മുടക്കുമുതല്‍ തിരിച്ചുപിടിക്കണമെങ്കില്‍ രണ്ട് ബില്യണ്‍ ഡോളര്‍ എങ്കിലും നേടണമെന്നും എന്നാല്‍ മാത്രമേ തുടര്‍ ഭാഗങ്ങളുടെ നിര്‍മ്മാണം സാദ്ധ്യമാക്കാനാകുവെന്നും കാമറൂണ്‍ പറഞ്ഞിരുന്നു.കേരളത്തിലും അവതാര്‍ 2 കളക്ഷന്‍ റെക്കോര്‍ഡ് ഭേദിക്കുകയാണ്.

അവതാര്‍ 3 ന്റെ ചിത്രീകരണം പൂര്‍ത്തിയായതാണ് .നാല്, അഞ്ച് ഭാഗങ്ങളുടെ രചനയും പൂര്‍ത്തിയായി. നാലാം ഭാഗത്തിന്റെ ചില രംഗങ്ങളുടെ ചിത്രീകരണവും നടന്നിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *