സൗദി അറേബ്യയില്‍ അജിത്തിന്റെ ചിത്രം ‘തുനിവിന് “വിലക്ക്

തമിഴകത്ത് ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത് കുമാര്‍. താരത്തിന്റെ പുതിയ ചിത്രം തുനിവ് ജനുവരി 11-നാണ് റിലീസ് ആകാനിരിക്കുന്നത്.എച്ച്‌ വിനോദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. റെഡ് ജൈന്‍റ് മൂവിസ് തമിഴ്‌നാട്ടിലും, ലൈക്ക പ്രൊഡക്ഷന്‍ വിദേശത്തും ചിത്രം വിതരണം ചെയ്യുന്നത്.ചിത്രം തിയറ്ററില്‍ വന്‍ വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അണിയയറ പ്രവര്‍ത്തകര്‍.

എന്നാല്‍ സൗദി അറേബ്യയില്‍ ചിത്രത്തിന്റെ റിലീസിന് നിരോധനം ഏര്‍പ്പെടുത്തിയെന്നാണ് പുതിയ വിവരം. ട്രാന്‍സ്‌ജെന്‍റര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്‍സറിംഗ് നടപടി പൂര്‍ത്തിയായാല്‍ കുവൈത്ത്. ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം നിരോധിക്കുമെന്നാണ് വിവരം. നേരത്തെയും ഗള്‍ഫ് രാജ്യങ്ങളില്‍ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിജയ് നായകനായ ബീസ്റ്റ്, വിഷ്ണു വിശാല്‍ഡ നായകനായ എഫ്‌ഐആര്‍ എന്നിവയ്‌ക്കും ഉള്ളടക്കത്തിന്റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടലുത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *