അട്ടപ്പാടി മധു വധക്കേസ്; വിചാരണ നടപടികള്‍ ഇന്നും തുടരും


പാലക്കാട് : അട്ടപ്പാടി മധുവധക്കേസില്‍ വിചാരണ നടപടികള്‍ ഇന്നും തുടരും. മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയിലാണ് വിചാരണ വീണ്ടും ആരംഭിച്ചിരിക്കുന്നത്. 29 മുതലുള്ള സാക്ഷികളെ കോടതി ഇന്ന് വിസ്തരിക്കും.


ഇന്നലെ 25 മുതല്‍ 28 വരെയുള്ള സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.ഇതില്‍ 27ആം സാക്ഷി സെയ്തലവി നേരത്തെ നല്‍കിയ മൊഴി മാറ്റി പറഞ്ഞു. ഇതുവരെ 14 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.


122 സാക്ഷികളുള്ള കേസില്‍ ദിവസവും ഇനി അഞ്ച് സാക്ഷികളെ വെച്ച് വിസ്തരിക്കാനാണ് കോടതിയുടെ തീരുമാനം.കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണാ കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.



Sharing is Caring