പാകിസ്താനിലെ ക്വറ്റയില്‍ പോലീസ് ട്രെയിനിങ് അക്കാദമിക്ക് നേരേയുണ്ടായ ഭീകരാക്രമണംത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. അഞ്ച് പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍.പോലീസ് ട്രെയിനിങ് അക്കാദമിയിലേക്ക് അതിക്രമിച്ച് കയറിയ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണം നടത്തിയവരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഭീകരാക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഷ്‌കര്‍ ഇ ജാംഗ്വി ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.













