അരവിന്ദ് കെജ്രിവാളിന് നേരെ ഗുജറാത്തില്‍ ആക്രമണം

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് നേരെ ഗുജറാത്തില്‍ ആക്രമണം. രാജ്കോട്ടിലെ പൊതുജന റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കെജ്രിവാള്‍. അദ്ദേഹത്തിന് നേരെ ആള്‍ക്കുട്ടത്തില്‍ നിന്ന് ഒരാള്‍ കുപ്പി എറിയുകയായിരുന്നു. എന്നാല്‍ ഉന്നം തെറ്റി കുപ്പി താഴെയാണ് വീണത്.

ഗാബ്ര ആഘോഷങ്ങളുടെ ഭാഗമായാണ് ഡല്‍ഹി മുഖ്യമന്ത്രി രാജ്കോട്ടിലെത്തിയത്. ഈ സംഭവത്തില്‍ ഇതുവരെ ആം ആദ്മി പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പ്രതികരണമോ പരാതിയോ ഉണ്ടായിട്ടില്ല. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കെജ്രിവാള്‍ ഗുജറാത്തിലെത്തിയത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗുജറാത്തില്‍ തെരക്കിട്ട പ്രചരണത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ഗുജറാത്ത് സന്ദര്‍ശനം ചര്‍ച്ചയായിരുന്നു. ഗുജറാത്തില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ പോലും എഎപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ‘ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്’ ഉള്ളതായി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ കെജ്രിവാള്‍ അവകാശപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബിജെപിയും കോണ്‍ഗ്രസും രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *