എടിഎമ്മുകളില്‍ നിന്ന് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കല്‍ നടത്താനുള്ള റിസര്‍വ്വ് ബാങ്കിന്റെ നീക്കം സ്വാഗതാര്‍ഹം

എടിഎമ്മുകളില്‍ നിന്ന് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കല്‍ നടത്താനുള്ള റിസര്‍വ്വ് ബാങ്കിന്റെ നീക്കം സ്വാഗതാര്‍ഹമെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോള്‍ തോമസ്.ഉപഭോക്താക്കള്‍ക്ക് സൗകര്യം നല്‍കുന്നതിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് ഡിജിറ്റല്‍ ബാങ്കിങ് മേഖലയില്‍ മുന്നേറ്റങ്ങള്‍ കൊണ്ടു വരുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന രീതി റിസര്‍വ് ബാങ്ക് തുടരും.ഉപഭോക്താക്കളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനും എടിഎമ്മുകളില്‍ നിന്ന് കാര്‍ഡ് ഇല്ലാതെ പിന്‍വലിക്കല്‍ നടത്തുന്നതിനുള്ള സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഇതു സഹായകമാകും. അധികചെലവുകളില്ലാതെ ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ പുതിയ ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റ്സ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *