ഷാരൂഖ് ഖാനെയും ദളപതി വിജയ്‌യെയും ഒരേ സിനിമയില്‍ അണിനിരത്താന്‍ അറ്റ്‌ലി


ഷാരൂഖ് ഖാനെയും ദളപതി വിജയ്‌യെയും ഒരേ സിനിമയില്‍ അണിനിരത്താന്‍ അറ്റ്‌ലി. ഇരുവര്‍ക്കും അനിയോജ്യമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ അങ്ങനെയൊരു സിനിമ സംഭവിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. താരങ്ങള്‍ ഇരുവരും അത്തരമൊരു സിനിമയ്ക്ക് ഒരുക്കമാണെന്നും വ്യക്തമാക്കുകയാണ് അറ്റ്‌ലി.അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ജവാനില്‍’ വിജയ് കാമിയോ റോളിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.


മൂവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജവാനില്‍ വിജയ് ഇല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ തന്നെ രംഗത്തെത്തി. വിജയ് ഷാരൂഖ് ഖാനൊപ്പം അഭിനയിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ഒരു കാമിയോ വേഷം മാത്രമായി ഒതുക്കാനാകില്ലെന്നുമാണ് അറ്റ്‌ലി അന്നു പറഞ്ഞത്.




Sharing is Caring