മുൻകാലപ്രാബല്യത്തോടെ ശമ്പളം ആവശ്യപ്പെട്ടത് ചിന്ത തന്നെ;തെളിവ് പുറത്ത്

യുവജന കമ്മീഷൻ അധ്യക്ഷൻ ചിന്ത ജെറോം മുൻകാല പ്രാബല്യത്തോടെ ശമ്പളം ആവശ്യപ്പെട്ടതിന് തെളിവായി സർക്കാരിന് അയച്ച കത്ത് പുറത്ത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് യുവജനകാര്യ സെക്രട്ടറിക്ക് നൽകിയ കത്താണ് പുറത്ത് വന്നത്.കത്ത് നൽകിയിട്ടില്ലെന്നായിരുന്നു ചിന്ത പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശബളയിനത്തിൽ എട്ടര ലക്ഷം രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു.

ചിന്ത തന്നെ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ഇതെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതിനെ സാധുകരിക്കുന്നതാണ് പുറത്ത് വന്ന കത്ത്.ശമ്പള കുടിശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 2022 ഓഗസ്റ്റിലെഴുതിയ കത്ത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. 2017 ജനുവരി മുതൽ മുതൽ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. 17 മാസത്തെ കുടിശിക മാസം 50000 രൂപ വച്ചാണ് എട്ടര ലക്ഷം രൂപയെന്ന് കണക്കാക്കിയതും അത് അനുവദിച്ചതും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *