പ്രകൃതിവിരുദ്ധ പീഡനം: എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

നേമം: പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. നരുവാമൂട് സ്റ്റേഷനിലെ എഎസ്‌ഐ വേണുഗോപാലി (53)നെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയതത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഐജി ഉത്തരവിട്ടു.


ഇന്നലെ വൈകുന്നേരം നാലോടുകൂടിയാണ് വീടിനുള്ളില്‍ അതിക്രമിച്ചുകടന്ന് എഎസ്‌ഐ കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചത്. ഇയാള്‍ ഇതിനുമുമ്പും സ്ത്രീകളോടും കുട്ടികളോടും മോശമായി പെരുമാറാന്‍ ശ്രമിച്ചിട്ടുണെ്ടന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് നേമം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.



Sharing is Caring