സംരക്ഷണഭിത്തി തകർന്ന് വീടിന് നാശനഷ്ടം

അരിക്കുളത്ത് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്ന് അയൽവാസിയുടെ സ്ഥലത്തിന്റെ സംരക്ഷണഭിത്തി തകർന്ന് വീടിന് കനത്ത നാശനഷ്ടമുണ്ടായി. അരിക്കുളം മീത്തലെപള്ളിക്കൽ എൻ.കെ.ഉണ്ണികൃഷ്ണന്റെ രണ്ട് മാസം മുൻപ് ഗൃഹപ്രവേശനം നടന്ന ഇരുളാട്ട് മീത്തൽ എന്ന വീടിന്റെ തറ ഉൾപ്പെടെയുള്ള ഭാഗത്തിനാണ് കനത്ത നാശനഷ്ടമുണ്ടായത്. അയൽവാസിയായ മാണിക്കോത്ത് മൊയ്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മിച്ച സംരക്ഷണഭിത്തി തകർന്ന് കരിങ്കല്ലും മണ്ണുമുൾപ്പെടെവീടിന്റെ ചുമരിലും തറയിലും പതിച്ചതിനെ തുടർന്നാണ് നാശനഷ്ടമുണ്ടായത്. റവന്യൂ അധികാരികൾ സ്ഥലം സന്ദർശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *