അസിസ്റ്റന്റ് പ്രൊഫസർ നിയമനം; കോടതി ഇടപെടലിനെതിരെ എം.ജി യൂണിവഴ്സിറ്റി സുപ്രിം കോടതിയിൽ

അസിസ്റ്റന്റ് പ്രൊഫസർ നിയമന വിഷയത്തിലെ കോടതി ഇടപെടലിനെതിരെ എം.ജി യൂണിവഴ്സിറ്റി സുപ്രിം കോടതിയിൽ. അഭിമുഖത്തിന് മാർക്ക് നൽകുന്നത് സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് അവശ്യം. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക വിഷയമാണെന്നാണ് എം.ജി യൂണിവഴ്സിറ്റിയുടെ വാദം.

അസിസ്റ്റന്റ് പ്രൊഫസർ നിയമന വിഷയത്തിലെ കേരള ഹൈക്കോടതി ഇടപെടലിൽ എം.ജി യൂണിവഴ്സിറ്റിയ്ക്ക് ഉള്ളത് കടുത്ത അതൃപ്തിയാണുള്ളത്. അക്കാദമിക് വിഷയങ്ങളിലെ യൂണിവഴ്സിറ്റിയുടെ അധികാരത്തിൽ ആണ് കോടതി കൈവച്ചത് എന്ന് എം.ജി യുണിവഴ്സിറ്റി കരുതുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതാണ് സുപ്രിം കോടതിയിലെ ഹർജ്ജി.
അദ്ധ്യാപക നിയമന മാനദണ്ഡങ്ങൾ എങ്ങനെ വേണം എന്ന് നിർദ്ദേശിക്കാനുള്ള അവകാശം കോടതികൾക്ക് ഇല്ല. ഹൈക്കോടതി ഇടപെടൽ തെറ്റാണെന്ന് ഹർജ്ജി അസന്നിഗ്ദമായി സമർത്ഥിയ്ക്കുന്നു. യു.ജി.സി ചട്ട ലംഘനം ഉണ്ടെന്ന ഹൈക്കോടതി നിരിക്ഷണത്തെയും എം.ജി യൂണി വേഴ്സിറ്റി അംഗികരിയ്ക്കുന്നില്ല.

അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖ വിഷയത്തിലായിരുന്നു ഹൈക്കൊടതിയുടെ പെടൽ. 20 ൽനിന്ന് അഭിമുഖത്തിന്റെ മാർക്ക് 50 ആക്കി നിശ്ചയിച്ച് മഹാത്മാ ഗാന്ധി സർവകലാശാല പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർവ്വകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ഹിന്ദി അസിസ്റ്റന്റ് പ്രൊഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *