സിനിമയിൽ നിന്ന് തനിക്കും മോശം അനുഭവം,വെളിപ്പെടുത്തൽ അനുമോളുടേത്


മലയാള സിനിമാ രംഗത്തെ മോശം അനുഭവം തുറന്നു പറഞ്ഞ് മറ്റൊരു നടി കൂടി.നടി അനുമോളാണ് സ്വന്തം അനുഭവം തുറന്നു പറഞ്ഞത്.ഗൃഹലക്ഷ്മിയുടെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അനുമോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.


‘ഒരു സിനിമയില്‍ ഹീറോയിന്‍ ആയി എന്നെ ഫിക്‌സ് ചെയ്തു കഴിഞ്ഞിരുന്നു. എന്നിട്ട് ഞാനറിയാതെ ആ പടത്തിന്റെ പൂജ എന്നുപറഞ്ഞ് ചടങ്ങ് നടത്തി. അത് കഴിഞ്ഞിട്ട് അവിടെ മൂന്ന് നാല് പെണ്‍കുട്ടികള്‍ വന്ന് നായകന്റെ കൂടെ വെറുതെ ഫോട്ടോ എടുക്കുകയാണ്. ആ കുട്ടികളെ മുഴുവന്‍ നായികയാക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയാണ്. എന്നിട്ട് ആ സിനിമ ചെയ്യാതെ ഞാന്‍ തിരിച്ചുപോന്നു. അവരെന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. അനു വരണം, ഇല്ലെങ്കില്‍ ഞങ്ങള്‍ പ്രസ് മീറ്റ് നടത്തുമെന്ന്. ഞാന്‍ പറഞ്ഞു, നിങ്ങള്‍ ധൈര്യമായിട്ട് നടത്തു എന്ന്. പിന്നീട് ഭീഷണി മാറി അനുനയത്തിന്റെ സ്വരമായി.


അനൂന് ഒരു പ്രശ്‌നവും വരില്ല, വന്ന് അഭിനയിച്ച് പോയാല്‍ മതി മറ്റൊന്നും അനുവിനെ ബാധിക്കില്ല എന്നും പറഞ്ഞു. ഞാന്‍ പറഞ്ഞു, ചേട്ടാ ഞാന്‍ റിയാക്ട് ചെയ്യുന്നൊരാളാണ്. എനിക്കാ സെറ്റില് വര്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്ന്. ആ സിനിമ ഇന്നും നടന്നിട്ടില്ല. ഇതാണ് എനിക്കുണ്ടായ മോശം അനുഭവം.’-അനുമോൾ പറയുന്നു.



Sharing is Caring