‘കേരളത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താത്തതെന്ത്?’; റിപ്പബ്ലിക് ചാനലില്‍ വിദ്വേഷം ചീറ്റി ഹിന്ദു മഹാസഭാ നേതാവ് ഇന്ദിരാ തിവാരി


കേരളത്തില്‍ എന്തുകൊണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നില്ലെന്ന് ബിജെപി സര്‍ക്കാരിനോട് ഹിന്ദു മഹാസഭാ ജനറല്‍ സെക്രട്ടറി ഇന്ദിരാ തിവാരി. ലവ് ജിഹാദ് ടേപ്‌സ് എന്ന പേരില്‍ റിപ്പബ്ലിക് ചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു ഇന്ദിരാ തിവാരിയുടെ വിദ്വേഷ പരാമര്‍ശം.


ഹദിയയുടെ വീട്ടില്‍ കടന്നുകയറി രാഹുല്‍ ഈശ്വര്‍ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു ചര്‍ച്ചയ്ക്ക് ഉപയോഗിച്ചത്. രാഹുല്‍ ഈശ്വറിന്റെ ദൃശ്യങ്ങള്‍ കാണിച്ച് ലവ് ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണെന്നും ഏറ്റവും കൂടുതല്‍ സാക്ഷരതയുണ്ടെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ ഇത് നടക്കുന്നതായും ആരോപിക്കുന്ന റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് മുമ്പ് ചാനലില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. അര്‍ണാബ് ഗോസ്വാമി നടത്തിയ ചര്‍ച്ചയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ എന്ന വിശേഷണത്തോടെ രാഹുല്‍ ഈശ്വറും സന്നിഹിതനായിരുന്നു. ഹദിയയെ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.


“ആദ്യം രണ്ട് പെണ്‍കുട്ടികളാണ് മതപരിവര്‍ത്തനം നടത്തിയത്. പിന്നീടാണ് ഷെഫിന്‍ ജഹാന്‍ വരുന്നത്. ഈ വിവാഹം കാപട്യമാണ് കേരളഹൈക്കോടതി ചൂണ്ടിക്കാട്ടിയതാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനമെന്നോ ലവ് ജിഹാദെന്നോ അതിനെ വിളിക്കാം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണം. കേരള സര്‍ക്കാര്‍ കപട മതേതരത്വത്തിന്റെ പേരില്‍ കണ്ണടയ്ക്കുകയാണ്. ഞങ്ങള്‍ നിസ്സഹായരാണ്.”

രാഹുല്‍ ഈശ്വര്‍
ഇത്തരം മതപരിവര്‍ത്തനം ആളുകള്‍ക്കിടയില്‍ സംഘട്ടനമുണ്ടാക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഹദിയകേസില്‍ ലക്ഷകര്‍, സിമി തുടങ്ങിയ ഭീകരവാദ സംഘടനകളുണ്ടെന്ന് ബിജെപി നേതാവ് ജി വി എല്‍ നേതാവ് നരസിംഹ റാവു ആരോപിച്ചു. ഇതിന് പിന്നാലെയായിരുന്നു ഹിന്ദു മഹാസഭാ നേതാവിന്റെ വിവാദ പരാമര്‍ശം.

“നിങ്ങള്‍ എന്തുകൊണ്ട് കേരളത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നില്ല?

-ഇന്ദിരാ തിവാരി



Sharing is Caring