ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; അപ്‌നി പാർട്ടി നേതാവിനെ ഭീകകർ വെടിവെച്ചു കൊലപ്പെടുത്തി

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ക്ഷിണ കശ്മീരിലെ കുൽഗാമിൽ അപ്നി പാർട്ടിയുടെ നേതാവ് ഗുലാം ഹസൻ ലോണിനെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തി.

പത്തു ദിവസത്തിനിടെ കൊല്ലപ്പെടുന്ന നാലാമത്തെ കശ്മീരി രാഷ്ട്രീയ നേതാവാണ് ഗുലാം ഹസൻ ലോൺ. അതിനിടെ, രജൗറിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കി, ഏഴ് മാസങ്ങൾക്ക് ശേഷം 2020 മാർച്ചിലാണ് ജമ്മു കശ്മീർ അപ്നി പാർട്ടി രൂപീകരിച്ചത്. മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡി)യുടെ മുൻ നേതാവാണ് അൽത്താഫ് ബുഖാരി.

സംഭവത്തിൽ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്ത്തി തുടങ്ങിയ നേതാക്കൾ അനുശോചിച്ചു. കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവടക്കം ഭകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. സ്ഥലത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *