കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റയെ കൂടി വിശാലവനത്തിലേക്ക് തുറന്നു വിട്ടു

ഷിയോപ്പുര്‍: കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റയെ കൂടി വിശാലവനത്തിലേക്ക് തുറന്നു വിട്ടു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച നീര്‍വ എന്ന പെണ്‍ചീറ്റയാണ് വിശാലവനത്തിലേക്ക് പ്രവേശിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് മുതല്‍ നാല് വയസ്സ് പ്രായം മതിക്കുന്ന ചീറ്റയെ തുറന്നു വിട്ടത്.ഇതോടെ ചീറ്റകളുടെ എണ്ണം ഏഴായി. പത്തു ചീറ്റകള്‍ നിലവില്‍ സംരക്ഷിത മേഖലയിലാണെന്ന് ദേശീയോദ്യാനത്തിന്റെ ഡിഎഫ്ഒ പ്രകാശ് കുമാര്‍ വര്‍മ പറയുന്നു.

കേന്ദ്രം ഉള്‍പ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റി ചര്‍ച്ചയില്‍ ശേഷിക്കുന്ന ചീറ്റകളെ എപ്പോള്‍ വിശാലവനത്തിലേക്ക് പ്രവേശിപ്പിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. നമീബിയയില്‍ നിന്നും എട്ടു ചീറ്റകളടങ്ങുന്ന ആദ്യ ബാച്ച് കഴിഞ്ഞ വര്‍ഷമാണ് രാജ്യത്തെത്തിയത്.12 ചീറ്റകളടങ്ങുന്ന രണ്ടാം ബാച്ച് ഈ വര്‍ഷം ഫെബ്രുവരി 18-ന് രാജ്യത്തെത്തിയിരുന്നു.

ജ്വാല എന്ന പെണ്‍ചീറ്റയ്ക്ക് മാര്‍ച്ചില്‍ ജനിച്ച നാല് ചീറ്റക്കുഞ്ഞുങ്ങളില്‍ മൂന്നെണ്ണം ചത്തിരുന്നു. സാഷ, ഉദയ്, ദക്ഷ എന്നിങ്ങനെ പേരുകളുള്ള ചീറ്റയും മൂന്ന് മാസത്തിനിടെ ചത്തിരുന്നു. അസുഖബാധിതരായിട്ടായിരുന്നു സാഷ, ഉദയ് എന്നിങ്ങനെയുള്ള ചീറ്റകളുടെ മരണം. ദക്ഷ ഇണചേരലിനിടെയാണ് ചത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *