ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി മാനഭംഗത്തിന് ഇരയായിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. മാനഭംഗം നടന്നതായി തെളിവില്ലെന്ന് എയിംസിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
അങ്കിത മുങ്ങി മരിക്കും മുമ്പ് പിടിവലി നടന്നതായുള്ള പാടുകള്‍ ശരീരത്തിലുണ്ട്.
കേസില്‍ അറസ്റ്റിലായ റിസോര്‍ട്ട് ഉടമയും ബിജെപി മുന്‍ നേതാവിന്റെ മകനുമായ പുല്‍കിത് ആര്യ, പുല്‍കിതിന്റെ രണ്ടു സുഹൃത്തുക്കള്‍ എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.