ന്യൂറോ ക്രിട്ടിക്കൽ കെയർ ദ്വിദിന കോഴ്സ് സംഘടിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ

ക്രിട്ടിക്കൽ കെയർ,  ന്യൂറോക്രിട്ടിക്കൽ കെയർ  രംഗത്തെ  ഏറ്റവും പുതിയ മാറ്റങ്ങളും സാധ്യതകളും  ഉൾപ്പെടുത്തിക്കൊണ്ട്  പരിചരണ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ്  സംഘടിപ്പിച്ചത്.

അങ്കമാലി :ന്യൂറോ ക്രിട്ടിക്കൽ കെയർ  രംഗത്തെ  പുതുപുത്തൻ സാധ്യതകൾ  ചർച്ച ചെയ്യാൻ ദ്വിദിന ന്യൂറോ ക്രിട്ടിക്കൽ കെയർ കോഴ്സ് സംഘടിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ. സൊസൈറ്റി ഓഫ് ന്യൂറോക്രിട്ടിക്കൽ കെയറിന്റെ  സഹകരണത്തോടെ    ജൂലൈ  20, 21  തീയതികളിൽ അങ്കമാലി അഡ്‌ലക്‌സ് പാരഗൺ ബാൻക്വെറ്റ് ഹാളിൽ നടന്ന  കോഴ്സിനു  ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ വിദഗ്ധർ നേതൃത്വം നൽകി.

ക്രിട്ടിക്കൽ കെയർ,  ന്യൂറോക്രിട്ടിക്കൽ കെയർ  രംഗത്തെ  ഏറ്റവും പുതിയ മാറ്റങ്ങളും സാധ്യതകളും  ഉൾപ്പെടുത്തിക്കൊണ്ട്  പരിചരണ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ്  സംഘടിപ്പിച്ചത്.

സൊസൈറ്റി ഓഫ് ന്യൂറോക്രിട്ടിക്കൽ കെയർ പ്രസിഡന്റും , ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്  (എയിംസ്) ,ന്യൂഡൽഹി,ന്യൂറോ അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ  പ്രൊഫസറുമായ ഡോ. ഹിമാൻഷു  പ്രഭാകറിനൊപ്പം അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ ഡിപ്പാർട്ട്‌മെൻ്റ്  സീനിയർ കൺസൾട്ടൻ്റും എച്ച്ഒഡിയുമായ ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ,  കൺസൾട്ടൻ്റ് ഡോ. ശ്രീവത്സ നാഗ ചന്ദൻ തുടങ്ങിയവർ കോഴ്സിന് നേതൃത്വം നൽകി. “ന്യൂറോ ക്രിട്ടിക്കൽ കെയർ രംഗത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ   വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിലൂടെ, രോഗികൾക്ക് ഗുണകരമാകുന്ന രീതിയിൽ ഈ മേഖലയിലെ  നേട്ടങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുന്നതിനു ഇത്തരം കോഴ്സുകൾ മുതൽക്കൂട്ടാണെന്ന് ” സംഘാടക സെക്രട്ടറി ഡോ. ശ്രീവത്സ പറഞ്ഞു.

ഡോ. വസുധ സിംഗൽ , അസോസിയേറ്റ് ഡയറക്ടർ, ഡിപ്പാർട്മെന്റ് ഓഫ് ന്യൂറോ അനസ്തേഷ്യ & ക്രിട്ടിക്കൽ കെയർ,  മേദാന്ത,  ദി മെഡിസിറ്റി, ഗുർഗൗൺ,  ഡോ നിധി ഗുപ്ത , സീനിയർ കൺസൽറ്റന്റ്, ന്യൂറോ അനസ്തേഷ്യ, ഇന്ദ്രപ്രസ്ഥ  അപ്പോളോ  ഹോസ്പിറ്റൽ, ന്യൂ ഡൽഹി, ഡോ. ചാരു മഹാജൻ  അഡിഷണൽ പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് ന്യൂറോ അനസ്തേഷ്യോളജി & ക്രിട്ടിക്കൽ കെയർ, എയിംസ്, ന്യൂ ഡൽഹി, ഡോ. അൻകൂർ ലുത്ര, അസോസിയേറ്റ് പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് ന്യൂറോ അനസ്തേഷ്യ, അനസ്തേഷ്യ & ഇന്റൻസീവ് കെയർ, പോസ്റ്റ്‌ ഗ്രാജുവേറ്റ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ്  റിസർച്ച് (PGIMER) ചണ്ഡിഗർഹ്,  തുടങ്ങിയവരുടെ ക്ലാസുകൾ ഉണ്ടായിരുന്നു. ” ക്രിട്ടിക്കൽ കെയർ രംഗത്തെ സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും  പരിശീലനം   നൽകാനുമുള്ള അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിന്റെ  ദൗത്യം തുടരുമെന്നും, കോഴ്‌സിന്റെ  ഭാഗമായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നുവെന്നും,” ഡോ. രഞ്ജിത്ത്  ഉണ്ണികൃഷ്ണൻ പറഞ്ഞു.

“കൊച്ചിയിൽ നടക്കുന്ന ആദ്യത്തെ ന്യൂറോ ക്രിട്ടിക്കൽ കെയർ കോഴ്‌സാണിതെന്നുള്ളതിൽ അഭിമാനമുണ്ടെന്നും സമഗ്രമായ ന്യൂറോക്രിട്ടിക്കൽ കെയർ റിവ്യൂ കോഴ്സ് ചിട്ടപ്പെടുത്തുന്നതിനോടൊപ്പം   മെഡിക്കൽ, സർജിക്കൽ മേഖലകളിൽ നിന്നുള്ള കൺസൾട്ടൻ്റുമാരുടെ  സഹകരണം  വർധിപ്പിക്കാൻ ഇത്തരം  കോൺഫെറെൻസുകൾ  സഹായിക്കുമെന്നും” അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സിഇഒ സുദർശൻ ബി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *