ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യന്‍ താരം മരിച്ചു


ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യന്‍ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. സുബാംഗില്‍ നിന്നുള്ള സെപ്‌റ്റൈന്‍ രഹര്‍ജ എന്ന ഫുട്‌ബോള്‍ താരമാണ് മിന്നലേറ്റ് മരിച്ചത്.


ശനിയാഴ്ച നടന്ന മത്സരത്തിനിടെ ഇന്തോനേഷ്യന്‍ സമയം വൈകീട്ട് 4:20നാണ് മിന്നലേറ്റത്.മത്സരത്തിനിടെ മിന്നലേറ്റ് വീണ രഹര്‍ജയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എ?ങ്കിലും താരത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 35വയസായിരുന്നു.




Sharing is Caring