ചെറുപുഴയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു


കണ്ണൂർ ജില്ലയിലെ മലയോരേ ഖലയായ ചെറുപുഴയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു. ചെറുപുഴയിലെ ഡ്രൈവിങ് സ്കൂൾ ജീവനക്കാരിയായ സി.കെ സിന്ധുവിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അക്രമം. യുവതിയുടെ തലയ്ക്കും പുറത്തുമാണ് കുത്തേറ്റത്.


സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ കന്യാകുമാരിയിലെ രാജൻ യേശുദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ കത്തികൊണ്ടു കുത്തി പരുക്കേൽപ്പിച്ചതിനു ശേഷം ഓടി രക്ഷപെടാൻ അടുത്ത പറമ്പിലേക്ക് ഓടി കയറുകയായിരുന്നു. യുവതിയെ ഉടൻ തന്നെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശിയാണെങ്കിലും ഇയാൾ കഴിഞ്ഞ പത്തു വർഷക്കാലമായി കണ്ണൂരിൽ താമസിച്ചുവരികയായിരുന്നു ഇയാൾ.




Sharing is Caring