തുർക്കിയിൽ റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രതയിൽ ഭൂചലനംരേഖപ്പെടുത്തി

ഇസ്താംബൂള്‍: തുര്‍ക്കിയിലെ അഫ്‌സിന്‍ പട്ടണത്തിന് 23 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്)ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

പുലര്‍ച്ചെ 04:25 നാണ് ഭൂചലനം ഉണ്ടായതെന്നും അഫ്സിനില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നും യുഎസ്ജിഎസ് അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം യഥാക്രമം 38.078°N ഉം 36.762°E ഉം ആയിരുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *