അമിതാഭ് ബച്ചന്‍ ചിത്രമായ ഗുഡ്‌ബൈ ഒടിടി റിലീസിന് ഒരുങ്ങുന്നു


അടുത്തിടെ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍ ചിത്രമായ ഗുഡ്‌ബൈ, മികച്ച പ്രതികരണം തീയറ്ററില്‍ നിന്ന് നേടിയിരുന്നു.ഡിസംബര്‍ 2 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗിനായി ലഭ്യമാകുമെന്ന് പ്ലാറ്റ്ഫോം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.


അമിതാഭിനെ കൂടാതെ, രശ്മിക മന്ദാന, നീന ഗുപ്ത, പവയില്‍ ഗുലാത്തി, ആശിഷ് വിദ്യാര്‍ത്ഥി, സുനില്‍ ഗ്രോവര്‍, എല്ലി അവ്രാം, സാഹില്‍ മേത്ത, ശിവിന്‍ നാരംഗ്, അഭിഷേഖ് ഖാന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഒക്ടോബര്‍ 7 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം പോസിറ്റീവ് റിവ്യൂകളോടെയാണ് വരവേറ്റത്.


വികാസ് ബഹല്‍ സംവിധാനം ചെയ്ത ഗുഡ്‌ബൈയ്ക്ക് ശോഭ കപൂര്‍, ഏകതാ ആര്‍ കപൂര്‍, സരസ്വതി എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, വിരാജ് സാവന്ത്, വികാസ് ബഹല്‍ എന്നിവര്‍ പിന്തുണ നല്‍കുന്നു. ഛായാഗ്രാഹകനായി സുധാകര്‍ റെഡ്ഡി യക്കാന്തിയും എഡിറ്റിംഗ് എ ശ്രീകര്‍ പ്രസാദും ഉള്‍പ്പെടുന്നതാണ് ഗുഡ്‌ബൈയുടെ സാങ്കേതിക സംഘം. അമിത് ത്രിവേദിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.



Sharing is Caring