യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിന് വി ഡി സതീശനെ ഒഴിവാക്കി തരൂരിന് വേദിയൊരുക്കാൻ കോട്ടയത്ത് എ വിഭാഗം

വി ഡി സതീശനെ ഒഴിവാക്കി തരൂരിന് വേദിയൊരുക്കാൻ കോട്ടയത്ത് ഉമ്മൻചാണ്ടി വിഭാഗം. ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്.ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ചിന്തു കുര്യൻ ജോയിയാണ് കോട്ടയം ജില്ലാ പ്രസിഡന്റ്.

പരിപാടിക്കായി തയാറാക്കിയ പ്രചരണ ബോർഡിൽ സതീശന്റെ ചിത്രം ഒഴിവാക്കി. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം പറഞ്ഞു. തരൂരിന് വേദി ഒരുക്കുന്നതിൽ എ ഗ്രൂപ്പിൽ ഭിന്നത. പരിപാടിയുമായി മുന്നോട്ടു പോകാനുള്ള ഉറച്ച തീരുമാനത്തിലാണ് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *